ഇന്ത്യയിലുള്ള യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതം കൂടുന്നത് എന്തുകൊണ്ട്? വ്യായാമം മാത്രം പോരെന്ന് വിദഗ്ധർ

0
918

ന്യൂഡല്‍ഹി: നാല്‍പ്പതുകാരനായ നടന്‍ സിദ്ധാര്‍ത്ഥ് ശുക്ലയുടെ അപ്രതീക്ഷിത മരണം പലരെയും ഞെട്ടിച്ചു.

നടനും ബിഗ് ബോസ് സീസണ്‍ -13 വിജയിയും ആയ താരം വ്യാഴാഴ്ച മരണത്തിന് കീഴടങ്ങിയത് ഹൃദയാഘാതത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നു. രാത്രി മരുന്നുകള്‍ കഴിച്ച്‌ ഉറങ്ങാന്‍ കിടന്ന സിദ്ധാര്‍ഥ് പിന്നീട് ഉണര്‍ന്നില്ല. ഇന്ത്യയിലുള്ള യുവാക്കള്‍ക്കിടയില്‍ ഹൃദയാഘാതം കൂടുന്നത് എന്തുകൊണ്ടാണെന്ന ആശങ്കയും ഇതോടെ ഉടലെടുത്തു.

യുവാക്കളുടെ ജീവിതരീതിയാണ് ഏറെക്കുറെ ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്കും കാരണമാകുന്നതെന്നാണ് വിദ​ഗ്ധര്‍ പറയുന്നത്. 18 നും 25 നും ഇടയില്‍ പ്രായമുള്ള യുവാക്കളില്‍ പോലും ഗുരുതരമായ ഹൃദയസംബന്ധ രോഗങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. ഇന്ത്യയില്‍ താരതമ്യേന പ്രായം കുറഞ്ഞവരില്‍ ഹൃദയാഘാത കേസുകള്‍ വര്‍ദ്ധിക്കുന്നത് എന്തുകൊണ്ടാണെന്ന് എയിംസ് ഡോക്ടര്‍ വിശദീകരിക്കുന്നു.

മാനസിക സമ്മര്‍ദ്ദം, ശാരീരിക ആരോഗ്യം, മറ്റ് കാരണങ്ങള്‍ എന്നിവയാണ് യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്ന ഹൃദയ സംബന്ധമായ അസുഖങ്ങളുടെ പ്രധാന കാരണമെന്ന് എയിംസിലെ കാര്‍ഡിയോളജി പ്രൊഫസര്‍ ഡോ. അംബുജ് റോയ് ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വ്യക്തമാക്കുന്നു. വ്യായാമവും ആരോഗ്യവും ശ്രദ്ധിക്കുന്നവരില്‍ പോലും എന്തുകൊണ്ടാണ് ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുന്നതെന്നാണ് പലരുടെ സംശയം.

വ്യായാമം മാത്രമല്ല ഇവിടെ പ്രധാനമാകുന്നതെന്ന് അദ്ദേഹം പറയുന്നു. വ്യായാമം ചെയ്യുന്നവര്‍ പോലും സമ്മര്‍ദ്ദം മൂലം മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും അഭയം പ്രാപിക്കുന്നുവെന്നും ഇത് ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറയുന്നു. ആളുകള്‍ വ്യായാമം ചെയ്യുന്നു, പക്ഷെ സമ്മര്‍ദ്ദം ഇല്ലാതാക്കാന്‍ പുകവലിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ചെയ്യുന്നു. ഇത് നല്ലതല്ല. പുകവലിച്ചിട്ട് വ്യായാമം ചെയ്യുന്നുണ്ടെന്ന് പറഞ്ഞതുകൊണ്ട് കാര്യമില്ലെന്ന് അദ്ദേഹം പറയുന്നു.

ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. മാനസിക ആരോഗ്യവും ഹൃദയസംബന്ധമായ അസുഖങ്ങളും തമ്മില്‍ ബന്ധമുണ്ട്. സമ്മര്‍ദ്ദമേറിയ ജീവിതശൈലി ഉള്ളവര്‍ക്ക് മാനസിക പിരിമുറുക്കം അനുഭവപ്പെടുമെന്നും ഇത് ഹൃദയാഘാതത്തിനു കാരണമാകുന്നു. പലരും സ്വന്തം ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് സമയം നല്‍കാതെ മണിക്കൂറുകളോളം നീണ്ട ജോലി ചെയ്യുന്നു. പ്രൊഫഷണല്‍ ജീവിതത്തില്‍ സ്വയം തെളിയിക്കാനുള്ള സമ്മര്‍ദ്ദം പക്ഷെ ഹൃദയത്തിനു വേണ്ട.

പതിവായി ആരോഗ്യപരിശോധന നടത്തുക എന്നതാണ് ആദ്യം ചെയ്യേണ്ടതെന്ന് ഡോക്‌ടര്‍ പറയുന്നു. സമ്മര്‍ദ്ദം ഒഴിവാക്കാന്‍ പുകവലി ഒഴിവാക്കുക. മയക്കുമരുന്ന് ദുരുപയോഗം ഒഴിവാക്കുക. ധ്യാനത്തിലൂടെയും യോഗയിലൂടെയും മാനസികാരോഗ്യം പരിപാലിക്കുക. നമ്മുടെ ജീവിതശൈലി ശീലങ്ങള്‍ പരിശോധിക്കാന്‍ ഓടുന്ന ജീവിതത്തിന്റെ വേഗത കുറച്ച്‌ കുറയ്ക്കാമെന്നാണ് അദ്ദേഹം പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

two + fifteen =