വഴിപാടായി സൂക്ഷിച്ചിരുന്ന ബദാം കഴിച്ച 11 കാരനായ ദളിത് കുട്ടിയെ ക്ഷേത്ര പൂജാരി മരത്തിൽ കെട്ടിയിട്ട് തല്ലി

0
1396

വഴിപാടായി സൂക്ഷിച്ചിരുന്ന ബദാം കഴിച്ചതിന് 11 കാരനായ ദളിത് ബാലനെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ച് ക്ഷേത്ര പൂജാരി. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ ജെയ്ൻ സാദിത മന്ദിറിന്റെ പരിസരത്താണ് സംഭവം. കുട്ടി കരയുകയും സഹായം അഭ്യർത്ഥിക്കുകയും ചെയ്യുന്നതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പൊലീസ് പൂജാരിക്കെതിരെ കേസെടുത്തു.

വഴിപാടായി സൂക്ഷിച്ചിരുന്ന ബദാം കഴിച്ചുവെന്ന സംശയത്തിന്റെ പേരിലാണ് ദളിത് ബാലനെ പൂജാരി രാകേഷ് ജെയിൻ മരത്തിൽ കെട്ടിയിട്ടത്. കുട്ടി ഓടിപ്പോകാതിരിക്കാനാണ് താൻ അങ്ങനെ ചെയ്തതെന്നും രാകേഷ് പൊലീസിനോട് പറഞ്ഞു. എന്നാൽ ക്ഷേത്ര ഗേറ്റിന് സമീപം നിൽക്കുകയായിരുന്ന കുട്ടിയെ, പൂജാരി മരത്തിൽ കെട്ടിയിട്ട് മർദിക്കുകയാണ് ഉണ്ടായതെന്ന് കുടുംബം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

12 + 20 =