മദ്യം വാങ്ങാൻ പണം നൽകിയില്ല; തൃശൂരിൽ മകൻ അമ്മയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം

0
1088

തൃശൂർ: മദ്യം വാങ്ങാൻ പണം നൽകാത്തതിലുള്ള ദേഷ്യത്തിൽ മകൻ അമ്മയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പുന്നയൂർകുളത്ത് ഇന്നലെ രാത്രി 9.45ഓടെയാണ് സംഭവമുണ്ടായത്. ചമന്നൂർ സ്വദേശി മനോജ് ആണ് 75കാരിയായ ശ്രീമതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ശ്രീമതിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. വടക്കേക്കാട് സിഐയുടെ നേതൃത്വത്തിൽ കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

12 + nineteen =