ഭാര്യയുടെ സ്വർണം മോഷ്ടിച്ച് കാമുകിക്ക് നൽകി; 40-കാരനായ ഭർത്താവ് അറസ്റ്റിൽ

0
1567
Beautifully crafted traditional Indian gold jewellery for women. The ornaments are known as bangles worn to hands and made up of 22 carat gold.

ചെന്നൈ: ഭാര്യയുടെ സ്വർണം മോഷ്ടിച്ച് കാമുകിക്ക് നൽകിയ ഭർത്താവ് അറസ്റ്റിൽ. 40-കാരനായ ശേഖറിനെ ചെന്നൈ പോലീസാണ് അറസ്റ്റ് ചെയ്തത്. 22-കാരിയായ കാമുകിക്ക് സമ്മാനിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

രണ്ട് വർഷം മുമ്പ് ശേഖറിന്റെ ഭാര്യ ചില അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്നു. ഈയടുത്ത കാലത്ത് തന്റെ സ്വർണാഭരണങ്ങൾ കൊണ്ടുപോകാനായി ശേഖറിന്റെ വീട്ടിലേക്ക് ഭാര്യ തിരികെ വന്നു. അപ്പോഴാണ് ഭർതൃഗൃഹത്തിൽ തന്റെ സ്വർണമില്ലെന്ന് ഭാര്യ തിരിച്ചറിഞ്ഞത്. ശേഖറിന്റെ അമ്മയുടെ സ്വർണാഭരണങ്ങളും കാണാതെ പോയിരുന്നു.

ഇതോടെ ഭാര്യ പോലീസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിൽ സ്വർണാഭരണങ്ങൾ എല്ലാം ശേഖർ തന്റെ കാമുകിക്ക് നൽകിയതാണെന്ന് പോലീസ് കണ്ടെത്തി. കൂടാതെ അമ്മയുടെ സ്വർണവും കാമുകിക്ക് കൈമാറിയിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. തുടർന്നായിരുന്നു അറസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here

5 × two =