പോപ്പുലർ ഫ്രണ്ട് ഹർത്താൽ: 51ബസുകൾക്ക് നേരെ അക്രമം, 323 പേർ കരുതൽ തടങ്കലിൽ

0
1012

പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ മറവിൽ സംസ്ഥാനത്താകെ വ്യാപക അക്രമം. 323 പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി. തിരുവനന്തപുരം സിറ്റിയിൽ മാത്രം 14 പേർ അറസ്സ്റ്റിലായി. റൂറൽ ഡിവിഷനിൽ എട്ട് പേർ അറസ്റ്റിലായി.
ഈരാറ്റുപേട്ടയിലെ സംഘർഷത്തിൽ 87 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ കേസെടുത്തു. എറണാകുളത്ത് എംജി റോഡിൽ നിർബന്ധപൂർവം കടകൾ അടപ്പിച്ചതിന് അഞ്ച് പേർ അറസ്റ്റിലായി

ഹർത്താൽ അനുകൂലികൾ 51 ബസുകൾക്ക് നേരെ അക്രമം നടത്തിയെന്ന് കെഎസ്ആർടിസി അറിയിച്ചു. കെഎസ്ആർടിസിക്ക് നേരെയുണ്ടായ ആക്രമണത്തിൽ എട്ട് ഡ്രൈവർമാർക്കും രണ്ട് കണ്ടക്ടർമാർക്കും ഉൾപ്പെടെ 11 പേർക്ക് പരുക്കേറ്റു. 30 ലക്ഷം രൂപയിലധികം നാശനഷ്ടമുണ്ടായതായി ഗതാഗതമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

one × 2 =