കോവിഡ് വ്യാപനം: മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

0
566

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് വീണ്ടും ഉയർന്നതോടെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച ഓൺലൈനായാവും യോഗം ചേരുക. കഴിഞ്ഞ രണ്ടാഴ്ചയായി ഡൽഹിയിലും മറ്റും കൊവിഡ് കണക്ക് ഉയരുന്ന പശ്ചാലത്തിലാണ് തീരുമാനം.

കഴിഞ്ഞ ദിവസം 2527 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുപ്പത്തിമൂന്ന് പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. 0.56 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ഡൽഹിയിൽ മാത്രം 1042 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് കേസുകൾ കൂടിയ സാഹചര്യത്തിൽ തലസ്ഥാനത്ത് സ്കൂളുകളുടെ പ്രവർത്തനത്തിന് പ്രത്യേക മാർഗ്ഗനിർദേശം പുറപ്പെടുവിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

5 × four =