ഒന്നാം സമ്മാനം വേണ്ടാരുന്നു, സഹായാഭ്യർത്ഥനക്കാരെ കൊണ്ട് വലഞ്ഞു, വീട്ടിൽ പോലും കയറാനാകാതെ അനൂപ്

0
1184

തിരുവനന്തപുരം: ഓണം ബംബർ അടിച്ചതിന് പിന്നാലെ സമാധാനം നഷ്ടപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ ജേതാവ് അനൂപും കുടുംബവും. വീട്ടിൽ നിരന്തരം ആളുകൾ സഹായം തേടി എത്തിയതോടെ വീട്ടിൽ പോലും കയറാൻ കഴിയാത്ത അവസ്ഥാനയാണ് അനൂപിന്. വീട് മാറിപ്പോകാൻ ആലോചിക്കുകയാണെന്നും അനൂപ് പറഞ്ഞു. തന്റെ വീട്ടിൽ കുഞ്ഞിനേം കൊണ്ട് ആശുപത്രിയിൽ പോകണോ കഴിയാത്ത അവസ്ഥയാണെന്നും അനൂപ് പറഞ്ഞു.

ലോട്ടറി അടിച്ചപ്പോൾ വലിയ സന്തോഷമായിരുന്നു. പറഞ്ഞറിയിക്കാനാകാത്തത്ര സന്തോഷം. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. ഓരോ ദിവസം കഴിയും തോറും അവസ്ഥ വഷളാകുകയാണ്. സഹായാഭ്യർത്ഥനക്കാരെ കൊണ്ട് വീട്ടിൽ കയറാൻ കഴിയുന്നില്ല. ബന്ധുക്കളുടെ വീടുകളിൽ മാറി മാറി കഴിയുകയാണ്. തെരഞ്ഞുപിടിച്ചെത്തി സഹായം ആവശ്യപ്പെടുകയാണ്. സമ്മാനത്തുക ഇതുവരെ കിട്ടിയിട്ടില്ല. കിട്ടിയാലും രണ്ടു കൊല്ലം കഴിയാതെ പണം ഒന്നും ചെയ്യില്ല. ഈ സമ്മാനം വേണ്ടിയിരുന്നില്ല, വല്ല മൂന്നാം സമ്മാനവും മതിയായിരുന്നു എന്നും അനൂപ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

13 − 12 =