അച്ഛനെയും മകളെയും മർദിച്ച സംഭവം: കെഎസ്ആർടിസിയുമായുള്ള പരസ്യകരാറിൽ നിന്ന് ജ്വല്ലറി ഗ്രൂപ്പ് പിന്മാറി

0
1648

തിരുവനന്തപുരം: കാട്ടാക്കടയിൽ അച്ഛനെയും മകളെയും കെഎസ്ആർടിസി ജീവനക്കാർ മർദിച്ച സംഭവം വിവാദമായതോടെ കെഎസ്ആർടിസിക്ക് നൽകിയിരുന്ന പരസ്യം പിൻവലിച്ച് കോട്ടയത്തെ ജ്വല്ലറി ഗ്രൂപ്പ്. ആറ് മാസമായി കെഎസ്ആർടിസിക്ക് നൽകിവരുന്ന അഞ്ച് ലക്ഷം രൂപയുടെ പരസ്യകരാറിൽ നിന്നാണ് ‘അച്ചായൻസ്’ ജ്വല്ലറി പിന്മാറിയത്.

ബസ് കൺസഷൻ പുതുക്കാനെത്തിയ പിതാവിനെ മകളുടെ മുന്നിൽവെച്ച് മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ് നടപടി. പെൺകുട്ടിയുടെ നാല് വർഷത്തെ യാത്രാ ചെലവ് വഹിക്കാനും ജ്വല്ലറി തീരുമാനിച്ചിട്ടുണ്ട്. തുക ഇന്ന് കൈമാറും.

‘സംഭവത്തിന്റെ വീഡിയോ കണ്ടപ്പോൾ ദുഃഖം തോന്നി. നാളെ ആർക്കും ഈ അവസ്ഥ വരാം. നിയമം കൈയ്യിലെടുക്കാൻ ആർക്കും അവകാശം ഇല്ലെന്നും അച്ചായൻസ് എം ഡി ടോണി വർക്കിച്ചൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. കൊവിഡ് കാലത്ത് വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയ ഘട്ടത്തിലാണ് ‘അച്ചായൻസ്’ കെഎസ്ആർടിസിക്ക് പരസ്യം നൽകി തുടങ്ങിയത്. കെഎസ്ആർടിസി ജീവനക്കാരുടെ പ്രവർത്തിയെ ആരും ഗൗരവത്തോടെ സമീപിച്ചില്ലെന്ന് ജനറൽ മാനേജൻ സുനിലും വിമർശിച്ചു. കേസ് നടത്താൻ കുടുംബത്തിന് നിയമസഹായം നൽകാനും ജ്വല്ലറി ഗ്രൂപ്പ് തയ്യാറാണ്.

മകളുടെ ബസ് കൺസഷൻ പുതുക്കാനെത്തിയ ആമച്ചൽ സ്വദേശി പ്രേമനെയാണ് കെഎസ്ആർടിസി ജീവനക്കാർ മർദിച്ചത്.സംഭവത്തിൽ കെഎസ്ആർടിസി ഡിപ്പോ ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

3 × 1 =